ഒരു മൊബൈല്‍മതി ഇപ്പോഴത്തെ തലമുറയ്ക്ക്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അടുത്തുണ്ടാവണം. അമ്മയും അച്ഛനും പോലും രണ്ടാമത്. ആണ്‍-പെണ്‍ ഭേദമില്ലാതെ മൊബൈലില്‍ കുത്തികൊണ്ട് നടക്കുന്ന യൗവനം ഇന്നൊരു പുതുമയുള്ള വഴിയോരക്കാഴ്ചയല്ല. മൊബൈലും സൈബര്‍ സെക്‌സും വഴിതെറ്റിച്ച കുറെ ജീവിതകണക്കുകള്‍ കുറിച്ചിടുന്നു ഇവിടെ........
കുടുംബങ്ങളെ ശിഥിലമാക്കി വഴിതെറ്റുന്ന ബന്ധങ്ങള്‍ക്ക് ഒടുവിലത്തെ ഉദാഹരണമാണ് പള്ളിപ്പാട് നടുവട്ടം പുളിമൂട്ടില്‍ ഷീബയുടെ കൊലപാതകം. ഇന്റര്‍നെറ്റിലൂടെയുള്ള പരിചയമാണ് ഇവരുടെ വിവാഹം വരെ എത്തിയത്. വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനകം എബി വിദേശത്തേക്കും ഷീബ ബംഗളൂരുവിലേക്കും പോയി. നഴ്‌സിംഗ് പി.ജി പഠനത്തിനിടെ ബിരുദ നഴ്‌സിംഗ് വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്ന ഷീബയോട് ഡിഗ്രി വിദ്യാര്‍ഥിയ്ക്ക് എപ്പഴോ പ്രണയം മൊട്ടിടുകയും ചെയ്തു. രാത്രിയേറെ വൈകിയും അധ്യാപികയും വിദ്യാര്‍ഥിയും മൊബൈല്‍ ഫോണിലൂടെ 'പ്രണയം' കൈമാറി.
ഭര്‍ത്താവ് നാട്ടിലെത്തിയതിന് ശേഷം ബംഗളൂരുവില്‍ നിന്നും എത്തിയ ഷീബയുടെ മൊബൈലില്‍ ഭര്‍ത്താവ് എബി വിദ്യാര്‍ഥിയുടെ സന്ദേശങ്ങള്‍ കണ്ടതോടെ ഇവരുടെ ഇടയില്‍ അസ്വസ്ഥതകള്‍ തലപൊക്കി.
വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള ബന്ധമാണ് ഷീബയുടെ കൊലപാതകത്തില്‍ കലാശിച്ചതെങ്കില്‍ സമാനസ്വഭാവമുള്ള സംഭവം മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങന്നൂരില്‍ നടന്നിരുന്നു. ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ താല്‍ക്കാലിക അധ്യാപിക വിദ്യയും വിദ്യാര്‍ഥിയായ ചെറിയനാട് മേപ്പാട്ടേത്ത് അജിത്.പി. ഗോപാലും തമ്മില്‍ ഉണ്ടായ പ്രണയം അജിത്തിന്റെ മരണത്തിലാണ് കലാശിച്ചത്.
കഴിഞ്ഞ വര്‍ഷം ചേപ്പാട്ട് മുട്ടത്ത് വാടകവീട്ടില്‍ ദമ്പതികളായ സ്വീറ്റിയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചതിന് പിന്നിലും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമായിരുന്നു. ട്രെയിന്‍ യാത്രക്കിടെ പുഴയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഇന്ദുവിന്റെ മരണത്തിന് പിന്നിലും അധ്യാപകനോടുള്ള പ്രണയം കാരണമായിരുന്നു.
ഇനി തീരുമാനിക്കുക......നിങ്ങള്‍ക്കും ഇതില്‍ ഒരാളാവണോ???...............
