Search This Blog

Saturday, September 25, 2010

ഒരു ഏകാന്ത പഥികന്റെ യാത്രക്കുറിപ്പുകള്‍






കാന്തതയുടെ മടുപ്പില്‍ നിന്നും ആഹ്‌ളാദത്തിന്റെ ഉയര്‍പ്പിലേക്ക് എന്നും ഞാന്‍ ഉയരുന്നത് ദേവീ സന്നിധിയിലേക്കുള്ള യാത്രയിലാണ്. കാലത്തിന്റെ അനിവാര്യത പോലെ ഏതോ ഒരു ശക്തി നയിക്കുകയാണ് എന്റെ ഓരോ ഏകാന്ത യാത്രയിലും, എന്നെ....
മറക്കാനാവാത്ത ഒരു യാത്രയായിരുന്നു. 2008 നവംബറിലെ മുകാംബിക യാത്ര. എന്റെ ബോധമണ്ഡലത്തില്‍ ഒരു മുജന്മ സാന്നിധ്യം പോലെ ഞാനറിയുന്ന കുടജാദ്രിയും മുകാംബിക സന്നിധിയും നല്‍കിയത്. നന്മയുടെ അനുഗ്രഹ വര്‍ഷങ്ങളായിരുന്നു.
നവംബര്‍ 11 ന് പുലര്‍ച്ചെ 5 മണിക്കാണ് മംഗലാപുരത്തെത്തിയത്. മനസ്സിന് എന്തെന്നില്ലാത്ത ഉണര്‍വ്വ് ദേവി സന്നിധി തേടിയുള്ള ഈ യാത്രയാണ് എപ്പോഴും സ്വത്വത്തെ തിരിച്ചറിയാന്‍ പ്രാപ്തനാക്കുന്നത്. മൂകാംബിക പ്രതീക്ഷയാണ്, സര്‍വ്വവും നഷ്ടപ്പെട്ടവന് ഊര്‍ജ്ജദായിനി. കൊല്ലൂരെത്തി. അമ്മയ്ക്ക് സാഷ്ടാംഗ നമസ്‌കാര പ്രാര്‍ത്ഥനകള്‍ തൊയില്‍ ഗദ്ഗദമായി തടഞ്ഞു നില്‍ക്കുന്നു. രാത്രിയില്‍ ക്ഷേത്രത്തില്‍ നിന്നും ഭക്ഷണം. 12-ാം തീയതി രാവിലെ 8.35 ന് കുടജാദ്രിക്ക് പുറപ്പെട്ടു നിറയെ ആളുകളെയും വഹിച്ച് ബസ്സ് 9.15 ന് കാരകട്ടയിലെത്തി. ആളുകള്‍ ഇറങ്ങി തുടങ്ങുമുന്‍പേ നടന്നു തുടങ്ങി. ഈ ഏകാന്തതയില്‍ കൂട്ടിന് ദേവീ മന്ത്രങ്ങളാണുത്തമം.
കാടിന്റെ ശാന്തത ഇവിടെ തുടങ്ങുന്നു. വന കവാടത്തില്‍ നമസ്‌കരിച്ചു, ഇനി ദേവീപാദം തേടിയുള്ള യാത്ര. അമ്മയുടെ അനുഗ്രഹം ഇവിടുത്തെ ഓരോ കാറ്റിലും നമ്മെ സ്പര്‍ശിച്ചു കടന്നു പോവും ഇവിടെ കാടിന് വന്യതയില്ല നിറഞ്ഞ വാത്സല്യത്തോടെ, ഒരമ്മയുടെ സ്‌നേഹത്തോടെ നമ്മളെ ഓമനിക്കുന്ന സസ്യസമൃദ്ധി. വഴിക്ക് തിരുവനന്തപുരത്തു നിന്നെത്തിയ സജീവ് പോറ്റിയും സംഘവും ഒപ്പമെത്തി, പോറ്റി പരിചയ സമ്പന്നനാണ്, താന്ത്രികന്‍, കുറച്ചു കുറുക്കുവഴികള്‍ പഠിച്ചു, ആ സംഘത്തിന്റെ സൗഹൃദത്തിലൂടെ. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തങ്കപ്പന്‍ ചേട്ടന്റെ ചായകടയിലെത്തി. കോതമംഗലംകാരനാണ് 30 വര്‍ഷമായി കുടജാദ്രിയില്‍ വനാന്തരത്തില്‍ ഭക്തര്‍ക്ക് ആശ്രയമായി കഴിയുന്നു. പുട്ടും കടലയും പഴവും ഒരു ചായയും, പ്രഭാത ഭക്ഷണം ഇപ്പോഴാണ് കഴിക്കുന്നത്. കാലും മുഖവും കഴുകിയപ്പോഴാണ് ശ്രദ്ധിച്ചത്. ര് കാലിലും നിറയെ ചോര. അട്ട കടിച്ചതാണ്!! ഇതും ദേവീ പ്രസാദമാണ് ??
ദേഹത്തെ ദുഷ്ഠ് അകലട്ടെ, കുറച്ചു നേരം വിശ്രമിച്ചു. പോറ്റിയും സംഘവും യാത്ര പറഞ്ഞു. ഞാന്‍ പതിയെ നടന്നു. പുല്‍മേട്ടിലെത്തിയപ്പോള്‍ പോറ്റിയും സംഘവും മുന്നില്‍. 3 പേര്‍ പിറകോട്ട് വലിഞ്ഞ് നില്‍ക്കുന്നു. ആദ്യ യാത്രയുടെ ആലസ്യം.
പുല്‍മേടിന്റെ ഔഷധം പേറുന്ന കാറ്റേറ്റ് കുറച്ചു നേരം നിന്നു. ഇവിടെ ദേഹത്തിന് തളര്‍ച്ചയില്ല. മനസ്സില്‍ ദേവി മന്ത്രങ്ങള്‍ മാത്രം. അമ്മ വരപ്രസാദിനി മാത്രമല്ല, അമൃത വര്‍ഷിണിയാണ്. നിറഞ്ഞ സ്‌നേഹത്തോടെ സര്‍വ്വ അനുഗ്രഹങ്ങളും ചൊരിഞ്ഞ് ജീവിതത്തിന്റെ സമസ്ത ദു:ഖങ്ങളെയും ഒരു മാത്രയില്‍ എന്നന്നേയ്ക്കും തുടച്ചു നീക്കുന്ന കല്മഷ നാശിനി. കുടജാദ്രിയില്‍ ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ തനിയെ നമസ്‌കരിച്ചു. ഈ മണ്ണിന്റെ ചൂരും, ഭക്തിയുടെ നിറവും അഭൗമതലത്തിലാക്കിയിരിക്കുന്നു. ക്ഷേത്രത്തില്‍ കയറി കണ്ണടച്ചു നിന്നു. അമ്മയുടെ തലോടല്‍ പോലെ കാറ്റടിച്ചു ദേഹത്തെ വിയര്‍പ്പെല്ലാം ഒരു നിമിഷം കൊ് ഉണങ്ങി. ശരീരം തണുപ്പിന്റെ ആവരണത്തില്‍ നവോന്മഷത്തോടെ ഉണര്‍ന്നു നില്‍ക്കുന്നു. ഇപ്പോള്‍ വൃക്ഷത്തലപ്പുകളും, മൊട്ട കുന്നുകളും കൈയെത്തും അകലെയാണ്. ഇവയ്‌ക്കെല്ലാം മീതെ ഏകാന്തതയുടെ മഞ്ഞിന്‍ പാളികള്‍ നെഞ്ചോട് ചേര്‍ത്തു ഞാനും.
സീസണ്‍ ആയതിനാലാവാം നിറയെ ആളുകള്‍, കപ്പോഴേ ചിരിച്ചു കൊ് നാഗേഷ് അര്‍ച്ചകയുടെ അമ്മ. ര് രീതിയിലുള്ള പൂജകളും, ര് ക്ഷേത്രവുമാണ് കുടജാദ്രിയില്‍. ഒന്ന് സാത്വികവും, മറ്റൊന്ന് രാജസവും വിധിപ്രകാരമുള്ള പൂജകള്‍ പിന്തുടരുന്നു. മൂലസ്ഥാനത്തെ ക്ഷേത്രത്തിലെ പൂജാരിയാണ് നാഗേഷ് അര്‍ച്ചക. നിറഞ്ഞ അതിഥേയത്വം. സ്വന്തം വീട്ടില്‍ എത്തിയതു പോലെയുള്ള അനുഭവം. ചെറിയ ഗ്ലാസ്സ് നിറയെ ചൂടു ചായയെത്തി, ഊണു പറയണമെന്ന് കുശലവും. ഇന്ന് ഇവിടെ .... ഈ മടിത്തട്ടില്‍ ഉറങ്ങണം. മഹാമായേ അനുഗ്രഹിച്ചാലും......ദുരിതങ്ങള്‍ നീക്കി രോഗപീഡകള്‍ അകറ്റിയാലും........ലോകാ :സമസ്താ സുഖിനോ ഭവന്തു..... ഇവിടുത്തെ പുണ്യതീര്‍ത്ഥത്തില്‍ കുളികഴിഞ്ഞാവട്ടെ ഇനി ഗണപതിഗുഹയിലേക്കും ശങ്കര പീഠത്തിലേക്കും, ചിത്രമൂലയിലേക്കുള്ള യാത്ര.
ആദ്യം മൂല മൂകാംബിക, വീരഭദ്രന്‍, ഭദ്രകാളി, ഭസ്മാസുരനെ വധിച്ച ശൂലം എല്ലാം വണങ്ങി ഗണപതി ഗുഹയിലേക്ക്.... വേഷം കാഷായമുും, തോര്‍ത്തും !! ജീവിതം നിരര്‍ത്ഥകമെന്ന് വിശ്വസിക്കുന്ന ഏകാന്തപഥികന് എന്തിനാണ് വേഷങ്ങള്‍?
ഗണപതി ഗുഹയിലെത്തി സാഷ്ടാംഗ നമസ്‌കാരം. നമസ്‌കരിച്ചില്ല ? അതിനു മുന്‍പ് തന്നേ ഗുഹയിലെ കുഞ്ഞു പൂജാരിയുടെ വക വഴിപാടുകളുടെ നിരക്ക് നിഷ്‌കളങ്കത വിളയുന്ന ആ മുഖത്ത് നോക്കറിയപ്പോള്‍ ദേഷ്യം ഒട്ടും തോന്നിയില്ല. പേര് - പ്രവീണ്‍, ഒന്‍പതില്‍ പഠിക്കുന്നു. ശരീരവലുപ്പം കൊ് ആറില്‍ കൂടില്ല.
''സ്വാമി, ഈ വിഗ്രഹം സ്വയം ഭൂവാണ് ഈ ഗുഹയുടെ അവസാനം മൂകാംബിയില്‍ ഗരുഡ ഗുഹയിലാണ്. ശങ്കരാചാര്യര്‍ ഇതിലൂടെ യാത്ര ചെയ്തിരുന്നു''. അറിയില്ലായിരുന്നു എനിക്ക് ഈ പുരാണം. അമ്മയ്ക്ക് സാഷ്ടാംഗ നമസ്‌കാരം,
നേരെ സര്‍വ്വജ്ഞ പീഠത്തിലേക്ക് നീട്ടി ചവിട്ടി. വഴിക്ക് എതിരെ ഒരു യാത്രികന്‍ ഇറങ്ങി വരുന്നു. അടുത്തെത്തിയപ്പോള്‍, ആത്മഗതം പോലെ മൊഴിഞ്ഞു. ''മൂപ്പരെ സമ്മതിക്കണ് ട്ടോ, അയിന്റെ മോളിലെത്തിയത്'' ആചാര്യ സ്വാമികള്‍ സര്‍വ്വജ്ജ പീഠത്തിലെത്തിയ കഥയുടെ വേര്‍ഷനാണ് അദ്ദേഹം പറഞ്ഞത്, ചിരിച്ചു പോയി ...
പീഠത്തിലെത്തി തൊഴുതു നിന്നു. ആചാര്യന്റെ മുന്നില്‍... പതുക്കെ ചിത്രമൂലയിലേക്കിറങ്ങി. ഇനി കുത്തനെ ഇറക്കമാണ്. കാലടികള്‍ പിഴച്ചാല്‍ അപകടം ഉറപ്പ്. നടന്ന് തുടങ്ങിയപ്പോള്‍ മുന്‍പ് നാഗേഷ് അര്‍ച്ചകയുടെ വീട്ടില്‍ നിന്നും പരിചയപ്പെട്ട കന്നഡ സംഘം തിരിച്ചു കയറുന്നു. ചിത്രമൂലയിലേക്ക് പോകാതെ പകുതി വഴിയില്‍ മടങ്ങുകയാണ്. കുശലം പറഞ്ഞ് വീും നടന്നു. ഇടയ്ക്ക് പാലക്കാട്ടു നിന്നുള്ള 2 പേരെ കു. ''ഗുഹയില്‍ കുറച്ചു പേരു്, ഒരമ്മയും''
കേട്ടപ്പോള്‍ കൗതുകം തോന്നി, വരാനിരിക്കുന്ന അത്ഭുതങ്ങളുടെ പട്ടിക നീതാണെന്ന് അപ്പോള്‍ അറിയില്ലായിരുന്നല്ലോ?
ചിത്ര മൂലയില്‍ ഗുഹയിലെത്തി തൊഴുതു, ശിവലിംഗത്തില്‍ നമസ്‌കരിച്ചു ഗുഹയുടെ ഒരു വശത്ത് അമ്മ ഇരിക്കുന്നു. ഒരു കന്നഡ സംഘമു്. കൂട്ടത്തില്‍ കണ്ണട വെച്ചയാള്‍ മലയാളിയാണ്, ഓരോന്ന് വിശദീകരിക്കുന്നു. പേര് - കിരണ്‍ ദുബായില്‍ ജോലി ചെയ്യുന്നു. 4 ദിവസമായി അവിടെയു്. അമ്മ, 32 വര്‍ഷമായി വന്നു പോയും ഇരിക്കുന്നു. മിക്കപ്പോഴും തനിച്ച് താമസം - ചിത്ര മൂലയില്‍ തങ്ങണമെന്ന ആഗ്രഹം ശക്തമായി.
''ഞാനും ഇവിടെയാണിന്ന് !!! '' ആഗ്രഹം അങ്ങനെയാണങ്കില്‍ തങ്ങൂവെന്ന് അമ്മയുടെ മറുപടി, അര്‍ച്ചകയുടെ വീട്ടില്‍ ബാഗുവെച്ചതും, വസ്ത്രങ്ങള്‍ അലക്കിയതും വളരെ പെട്ടെന്ന് മറന്നു. ചിത്രമൂലയില്‍ തങ്ങണമെന്ന ആഗ്രഹം മാത്രം ബാക്കി...
ഗുഹയില്‍ ആളൊഴിഞ്ഞു ഞങ്ങള്‍ മൂവരും മാത്രം. അമ്മ, അനുഭവങ്ങള്‍ സാധാരണ കാര്യം പേലെ മെല്ലെ പറയുന്നു. മാധവിയമ്മ, കോഴിക്കോട് ബാലുശ്ശേരി സ്വദേശം 25-ാം വയസ്സില്‍ ദേവീ സാന്നിധ്യമറിഞ്ഞതാണ്. അന്ന് കുടജാദ്രിയിലെത്തി. കര്‍മ്മങ്ങളെല്ലാം കഴിഞ്ഞു ഇനി അമ്മയില്‍ ലയിക്കണമെന്നാഗ്രഹം.
ചിത്രമൂലയില്‍ നിന്നാണ് സൗപര്‍ണ്ണിക തീര്‍ത്ഥം ഉത്ഭവിക്കുന്നത്. ഗുഹയില്‍ തപസ്സ് ചെയ്ത ശങ്കരാചാര്യര്‍ക്ക് മുകാംബികാദേവി നിര്‍മ്മിച്ചു നല്‍കിയ തീര്‍ത്ഥമാണിതെന്നാണ് ഐതിഹ്യം. തീര്‍ത്ഥം ഒഴുകി കുടജാദ്രിയിലെ 42 തീര്‍ത്ഥങ്ങളുമായി ചേര്‍ന്ന് കൊല്ലൂരെത്തുമ്പോള്‍ സൗപര്‍ണ്ണികയായി മാറും. കടലയും മധുര നുറുക്കും തന്ന് അമ്മ സല്‍ക്കരിച്ചു. അതിലേറെ സ്‌നേഹവും. വൈകിട്ട് തീര്‍ത്ഥത്തില്‍ കുളിച്ചു, കുളിക്കുകയായിരുന്നില്ല !!! ബ്രഫ്മാനന്ദം അറിയുകയായിരുന്നു. അവിടെ നിന്ന് എണീറ്റ് ചാടി അംബാവനത്തില്‍ വിലയം പ്രാപിക്കണമെന്ന് തോന്നി. ആനന്ദ പ്രാപ്തിയുടെ നിറവില്‍ തിരിച്ചെത്തുമ്പോള്‍ കിതയ്ക്കുകയായിരുന്നു. ''തണുക്കുന്നുാേ മോനെ?''
ഒന്നും മിിയില്ല, ''ഇതു തണുപ്പല്ല അമ്മേ'' എന്നും പറഞ്ഞപ്പോള്‍ ചെറുപഞ്ചിരി ആ മുഖത്ത്.
ഗുഹയില്‍ കയറി ആരതിയുഴിഞ്ഞു. നാമം ജപിച്ചു. ഇനി പ്രപഞ്ച സാധന സൂര്യന്‍ അസ്തമിക്കുന്നു. കൈയെത്തും അകലത്തില്‍ അലൗകിക ആനന്ദം ..... പറയാന്‍ വാക്കുകളില്ല ....വിവരിക്കാനാവില്ല...... ഇത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. സൂര്യ പ്രഭയില്‍ കടലില്‍ ഓളം വെട്ടുന്നു.
അകലെ കൊല്ലൂര്‍ പ്രകാശ വലയത്തില്‍. നിശ്ശബ്ദം നോക്കിയിരുന്ന് മന്ത്രജപം തുടര്‍ന്നു. ജീവിതത്തിന് അര്‍ത്ഥമുന്നെ് തോന്നുന്നത് ഇപ്പോളാണ്? എത്രപ്പേര്‍ ഈ ആനന്ദം നുകര്‍ന്നിട്ടുാവും? അറിയില്ല? എങ്കിലും ഇത് മുജ്ജന്മ സുകൃതം തന്നെ ...അല്ലെങ്കില്‍ ഈ ജന്മത്തില്‍ എന്തു ചെയ്തിട്ടാണ്?
അമ്മ അംബാവനമാകെ സഞ്ചരിച്ചിട്ടു്. താഴെ ഒരു തീര്‍ത്ഥം ഉ്, ഗുഹയു്. ചിലപ്പോള്‍ അതിലാണ് താമസം. അമ്മ പറഞ്ഞാണ് സര്‍വ്വജ്ഞ പീഠത്തിന്റെ മഹത്വം മനസ്സിലായത്. അവിടെയാണ് ആചാര്യന്‍ ശ്രീചക്രം സ്ഥാപിച്ചത്. മുകളിലെ എനര്‍ജി ഈക്യുലൈസ് ചെയ്യാന്‍ താഴെ ഹോമ കുണ്ഡവും. ഇപ്പോഴും സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ ശ്രീചക്രം ഉായിരുന്നുവെന്ന് മനസ്സിലാക്കാന്‍ അടയാളങ്ങള്‍ ശേഷിക്കുന്നു. പിന്നീട് ശ്രീചക്രം മൈസൂര്‍ രാജാവ് കൊു പോയി. മൈസൂര്‍ ദസ്‌റ വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചത് ശ്രീ ചക്രമാഹാത്മ്യം കൊ് ആണത്രേ.
ഗുഹയില്‍ കണ്ണിമ ചലിപ്പിക്കാതെ വെളുക്കുവോളം പ്രപഞ്ച ശക്തിയുടെ മായാവിലാസങ്ങള്‍ കിരുന്നു. ചന്ദ്ര പ്രകാശം ഗുഹാകവാടത്തിലെ വെള്ളത്തില്‍ തിളങ്ങി പ്രതിഫലിക്കുന്നു. ആത്മാവ് ഉണരുന്നു. രാവിലെ അമ്മ വിളിച്ചു, സര്‍വ്വജ്ഞപീഠത്തിലേക്ക്, ഉദയം കാണാന്‍.
തീര്‍ത്ഥ സ്‌നാനത്തിന് ശേഷം ആരതി, ജപം. പീഠം ലക്ഷ്യമാക്കി മുകളിലേക്ക് നടന്നു. കിരണേട്ടന്‍ ഇടയ്ക്ക് തളരുന്നു, ഭക്ഷണം ഇല്ലാതെതിന്റെയാണ്, പീഠത്തിലെത്തിയപ്പോള്‍ അതിശക്തമായ കാറ്റ്, ഏത് ശക്തിയും അറിയാതെ ലയിക്കാന്‍ ആഗ്രഹിക്കുന്ന പുണ്യ സ്പര്‍ശം. വളരെ നേരം കാറ്റേറ്റ് നിന്നു. അര്‍ക്കന്‍ പ്രപഞ്ച നാഭിയില്‍ നിന്നും ഉദിച്ചുയരുന്നു. ഒരു മാത്ര തൊഴുതു നിന്നു. മണ്ണില്‍ കിടന്നു നമസ്‌കരിച്ചു. ഇനി മടക്കയാത്ര. അമ്മയെ നോക്കി യാത്ര പറഞ്ഞു. മാതൃത്വം കവിഞ്ഞൊഴുകി അവിടെ ..... ആ മിഴികള്‍ സജലങ്ങളായി. കെട്ടിപ്പിടിച്ച് മുറുകെ പുണര്‍ന്ന് സ്‌നേഹം മുഴുവനായി തന്ന് അനുഗ്രഹിച്ചു.
തിരിഞ്ഞു നോക്കിയില്ല, നടന്നു തുടങ്ങി. കിരണേട്ടനും ഒപ്പം വന്നു. സ്‌നേഹിതനായ രവിയേട്ടന്റെ പിറന്നാളാണ്, ആശംസയറിയിക്കണമെന്ന് പറഞ്ഞ് കിരണേട്ടന്‍ ഫോണ്‍ നമ്പര്‍ തന്നു.
താഴെയെത്തി അര്‍ച്ചകയുടെ വീട്ടില്‍ നിന്നും ഉപ്പുമാവും ചായയും കഴിച്ചു. ഇന്നലെ ഗുഹയിലെത്തിയാവര്‍ ഞങ്ങളെ ചൂി സ്വാമിമാര്‍ വന്നിട്ടുന്നെ് പറഞ്ഞ് കൂടെയുള്ളവരെ കാട്ടികൊടുക്കുന്നു ഉള്ളില്‍ ചിരിച്ചു.
എല്ലായിടത്തും തൊഴുതും ''വിൡാം'' കിരണേട്ടന്‍ പറഞ്ഞു, ഇറുകെ പുണര്‍ന്നു. തൊട്ടു തൊഴാന്‍ തോന്നി, സമ്മതിച്ചില്ല. താഴേക്ക് നടന്നു. കാണാവുന്ന ദൂരത്തോളം കൈവീശി കിരണേട്ടന്‍ .....മനസ്സില്‍ ഓറ്ത്തു ''അമ്മേ കുടജാദ്രി വിട്ടു പോയാല്‍ മനസ്സ് അനുവദിയാണില്ലല്ലോ'' പിറകില്‍ നിന്നും വിളി കേട്ടു !!! കുന്നിന്‍ മുകളില്‍ നിന്നും കിരണേട്ടന്‍ വിളിക്കുന്നു. രണ്ട്് കൈകളും നിവര്‍ത്തി വീശി. പതുക്കെ നടന്നു. നീളുന്ന കാട്ടുപാതയിലൂടെ
ഇനിയെന്നാണ് കുടജാദ്രിയിലേക്ക്?

Friday, September 24, 2010

നാടുകടത്തലിന്‍െ്‌റ നൂറാം വാര്‍ഷികം: സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിന്‍െ്‌റയും



1878. പഴയ തിരുവിതാംകൂര്‍ രാജ്യം. മെയ് 25ന്്്്്്്് (1053 ഇടവം 16) നെയ്യാറ്റിന്‍കരയില്‍ നരസിംഹന്‍പോറ്റിക്കും ചക്കിയമ്മയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. പില്‍ക്കാലത്ത് മലയാളപത്രപ്രവര്‍ത്തനത്തിന് മാതൃകയായ മഹാവ്യക്തിത്വത്തിന്‍െ്‌റ പിറവി കൂടിയായിരുന്നു അത്. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അസാധാരണനിരീക്ഷണപാടവമുള്ള കുട്ടി. കോളേജ് പഠനകാലത്തു തന്നെ പത്രങ്ങളില്‍ എഴുതി തുടങ്ങി. തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചു വന്ന 'വഞ്ചി ഭൂപഞ്ചിക'യുടെ രണ്ട് പത്രാധിപന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. 1899 സെപ്റ്റംബര്‍ 14 ന് രാമകൃഷ്ണപിള്ള പത്രാധിപരായി 'കേരളദര്‍പ്പണം' എന്ന പത്രം പ്രസിദ്ധീകരണം ആരംഭിച്ചു.

മലയാളത്തിലെ ആദ്യത്തെ പുസ്തകനിരൂപണപംക്തി ആരംഭിച്ചത് കേരളദര്‍പ്പണത്തിലായിരുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, എ.ആര്‍.രാജരാജവര്‍മ്മ, ഉള്ളൂര്‍, കെ.സി.കേശവപിള്ള, മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ തുടങ്ങിയ പ്രശസ്തര്‍ കേരളദര്‍പ്പണത്തിലെ എഴുത്തുകാരായിരുന്നു. ഇതേസമയം 'ഉപാദ്ധ്യായന്‍' എന്ന മാസികയുടെ പത്രാധിപസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
അക്കാലത്ത് പകല്‍ കോളജ് പഠനവും രാത്രി പത്രമോഫീസിലെ ജോലികളും നിര്‍വ്വഹിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കല്‍ മുതല്‍ അച്ചു നിരത്തല്‍ വരെ ചെയ്തിരുന്നത് പത്രാധിപര്‍ തന്നെ. സമൂഹത്തിലെ അഴിതിക്കെതിരേ അദ്ദേഹത്തിന്‍െ്‌റ തുറന്നെഴുത്ത് പല പ്രമുഖരുടെയും വിദ്വേഷത്തിന് കാരണമായി. പത്രമുടമയുടെ സ്വാതന്ത്ര്യനിഷേധം കേരളദര്‍പ്പണം വിടാന്‍ കാരണമായി.

പിന്നീട് 'മലയാളി' എന്ന പത്രത്തില്‍ പത്രാധിപരായി. 'കേളന്‍' എന്ന തൂലികാനാമത്തില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ മൂലം വീണ്ടും ഭരണകര്‍ത്താക്കളുടെ കണ്ണിലെ കരടായി.

1906 ജനുവരി 17-ന് വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ ഉടമസ്ഥതയിലുള്ള 'സ്വദേശാഭിമാനി' പത്രത്തിന്‍െ്‌റ പത്രാധിപരായി സ്ഥാനമേറ്റു. ഭീഷണികള്‍ക്കു വഴങ്ങാതെ തുറന്നെഴുതാനുള്ള സ്വാതന്ത്ര്യം രാമകൃഷ്ണപിള്ളക്ക്, വക്കം നല്‍കി.

1910 സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്തെ 'സ്വദേശാഭിമാനി' പ്രസ് പോലിസ് കൈയേറി. രാമകൃഷ്ണപിള്ളയുടെ വീടും പ്രസും പോലീസ് മുദ്ര വെച്ചു. രാമകൃഷ്ണപിള്ളയെ പിടിച്ചുകൊണ്ടു പോയി തിരുവിതാംകൂര്‍ അതിര്‍ത്തിയില്‍ നാടു കടത്തി. തിരുവിതാംകൂര്‍ ദിവാന്‍െ്‌റ അഴിമതിയും സദാചാരപ്രവൃത്തിയും തുറന്നെഴുതിയതിനായിരുന്നു ആ നാടുകടത്തല്‍.

അങ്ങനെ സ്വദേശാഭിമാനിയും രാമകൃഷ്ണപിള്ളയും ചരിത്രത്തിന്‍െ്‌റ ഭാഗമായി.സത്യസന്ധപത്രവ്രര്‍ത്തകര്‍ക്കു ഇന്നും പ്രചോദനമാണ്  ഈ കഥകള്‍. മലയാളമാധ്യമലോകം ഓര്‍
ക്കുന്നു ആദരപൂര്‍വ്വം...............................................

Saturday, September 18, 2010

മഞ്ഞിന്‍തുള്ളി പോലെ ചില ബന്ധങ്ങള്‍

മനുഷ്യജീവിതത്തില്‍ ഏറ്റവും ആവശ്യം എന്താണെന്ന് ഒരു ചോദ്യം ആരോടെങ്കിലൂം നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ? പോട്ടെ........നിങ്ങള്‍ സ്വയം ചോദിച്ചിട്ടുണ്ടോ?
എന്താണ് ഉത്തരം?......

'നമ്മെപ്പോലെ നമ്മളെ അറിയുന്ന സൗഹൃദങ്ങള്‍' എന്നാണ് എന്‍െ്‌റ ഉത്തരം. സുഹൃത്തുക്കള്‍ നമുക്ക് പിറക്കാതെ പോയ സഹോദരങ്ങളും.......നിങ്ങള്‍ക്ക് അങ്ങനെ അനുഭവപ്പെടുന്നില്ലെങ്കില്‍ ഓര്‍ക്കുക നിങ്ങളുടെ സുഹൃദത്തില്‍ എവിടെയോ പിഴവുണ്ട്.
ഇതു പറയുന്നത് ഒരു അനുഭവകഥയുടെ വെളിച്ചത്തിലാണെന്ന അവകാശവാദമൊന്നും എനിക്കില്ലെന്നു പറഞ്ഞാണ് ജോണ്‍ എന്നോട് ഇതു പറഞ്ഞത്. സൗഹൃദം സൃഷ്്ടിച്ച ഒരു പ്രണയവിവാദത്തിന്‍െ് പഴംകഥ.

ജോണ്‍ പത്തില്‍ പഠിക്കുന്നു. പെങ്ങള്‍ ജാനറ്റ് എട്ടിലും. രണ്ടു പേരുടേയും സുഹൃത്താണ് ഏഴില്‍ പഠിക്കുന്ന നീന. രഹസ്യങ്ങളില്ലായിരുന്നു അവരുടെ ജീവിതത്തില്‍ . ഇരുവരുടെയും വീട്ടുകാര്‍ തമ്മിലുള്ള ബന്ധവും  അങ്ങനെ തന്നെ. പക്ഷേ സ്‌കൂളില്‍ ജോണിനെയും നീനയെയും ചേര്‍ത്ത് പല കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനു പിന്നില്‍ നീനയുടെ പിറകേ നടക്കുന്ന ഷാന്‍ എന്ന തന്‍െ്‌റ സുഹൃത്തൃണ്ടെന്നു ജോണ്‍ വൈകിയാണ് മനസ്സിലാക്കിയത്.

പക്ഷേ നീനയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ ജോണ്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു. സൗഹൃദത്തിന്‍െ്‌റ അര്‍ഥങ്ങള്‍ മാറുന്നു. തന്‍െ്‌റ കൂടെ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. വൈകിയാല്‍ വീട്ടില്‍ തന്നെ കിടക്കുന്നു.

ഒരു മഴദിനം. മറ്റേതൊരു കഥയിലെയും പോലെ പ്രേമത്തിന് അനുയോജ്യമായി പ്രകൃതി ഒരുക്കുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോര്‍. ഒരു നിമിഷത്തെ കൊള്ളിയാന്‍ മിന്നലില്‍ വീട്ടിലെ ലൈറ്റുകള്‍ അണഞ്ഞു. തൊട്ടടുത്ത് നിന്നിരുന്ന നീനയുടെ കരങ്ങള്‍ പേടിയോടെ തന്നെ ചുറ്റി. അത് പെട്ടെന്നു തന്നെ കാമത്തിന്‍െ്‌റ വഴിയില്‍ സഞ്ചരിച്ചു തുടങ്ങി. ഒരു ശ്വാസമാകാന്‍ അവളുടെ നിശ്വാസമാഗ്രഹിക്കുന്നതും മാറിടങ്ങള്‍ തന്നിലേയ്ക്ക് ചേരുന്നതും ജോണ്‍ അറിഞ്ഞു.

സ്വാഭാവികമായ ശാരീരികപ്രേരണയ്ക്ക് അവന്‍ വശംവദനായി. കറണ്ടുവന്നതും പേടിച്ചുപോയിയെന്നു പറഞ്ഞ് നീന അവന്‍െ്‌റ കൈയില്‍ നുള്ളി തെന്നി മാറി.

അതിനു ശേഷം പഴയപോലെ നീനയുമായി ഇടപഴകാന്‍ അവന് കഴിയാതായി. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍??? എന്നോര്‍ത്ത് ചില സമയങ്ങളില്‍ അവന്‍ ഞെട്ടി.

അവന്‍ അവളില്‍ നിന്ന് അകലാന്‍ തുടങ്ങി. നീനയെ അത് പ്രകോപിപ്പിച്ചു. അവള്‍ ഷാനുമായി അടുക്കാന്‍ തുടങ്ങി. പിന്നീട് ഒരു പാട് ബന്ധങ്ങളിലേയ്ക്ക് അതു വളര്‍ന്നു. സ്വാഭാവികമായും അതില്‍ ജോണിനു പങ്കുണ്ടെണ്ടന്ന വിശ്വാസം ഇരുവരുടെയും കുടുംബബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി.

പിന്നീടുള്ള അവളുടെ ജീവിതം അവനെ വിഷമിപ്പിച്ചെങ്കിലും മനസ്സുകളുടെ അകലം ഒരു ഉപദേശം പോലും നല്‍കാനാവാത്ത വിധം പ്രതിബന്ധമായി വളര്‍ന്നിരുന്നു. പിന്നീട് ഒരു പ്രേമത്തില്‍ അകപ്പെട്ട് വിവാഹം ഉറപ്പിച്ച സമയത്ത് മറ്റൊരു കാമുകനോടൊപ്പം ഒളിച്ചോടിയ കഥയും കേട്ടു.

സ്‌നേഹത്തിന്‍െ്‌റ സൗഹൃദതുരുത്തുകള്‍ ഓരോന്നായി ജീവിതത്തിലുണ്ടാകുമ്പോഴും ജോണ്‍ നീനയെ ഓര്‍മിക്കും. ഓരോ ഓര്‍മ്മപ്പെടഒത്തലുകളും തന്നെ വീണ്ടും പുനുരജ്ജീവിപ്പിക്കുന്നുവെന്നാണ് ജോണിന്‍െ്‌റ ആശ്വാസം.

കഥയുടെ ക്ലൈമാക്‌സ് ഇനിയാണ്............


വര്‍ഷങ്ങള്‍ക്ക് ശേഷം ജോണിനെ തേടി ഒരു ഫോണ്‍ കോള്‍ എത്തി. അത് നീനയുടെയായിരുന്നു...........

''ജോണേട്ടാ......സ്‌നേഹം തിരിച്ചറിയാന്‍ വൈകി. സ്‌കൂളില്‍ കഥകള്‍ പ്രചരിപ്പിച്ചതില്‍ എനിക്കുമുണ്ട് പങ്ക്. ''

ആ സൗഹൃദത്തിന്‍െ്‌റ വൃക്ഷം വീണ്ടും തളിര്‍ത്തു. സൗഹൃദത്തിന്‍െ്‌റ വഴികള്‍ എന്നെങ്കിലും  തെറ്റുന്നുവെന്ന് തോന്നുമ്പോള്‍ ഓര്‍മ്മിക്കുക വൂട്രോ വില്‍സന്‍െ്‌റ ഈ വചനങ്ങള്‍  ''Friendship s the only cement that wil ever hold the world together''

Thursday, September 16, 2010

നഷ്ടജീവിതത്തിന്‍െ്‌റ ശിഷ്ടപ്രണയം

പ്രണയം ഇപ്പോള്‍ എന്നെ വികാരം കൊള്ളിക്കാറില്ല. എന്‍െ്‌റ വികാരങ്ങള്‍ എവിടെയോ അസ്തമിച്ചുവെന്ന് ചിലപ്പോള്‍ തോന്നിപോകും. അനുഭവങ്ങളാണ് നമ്മെ തിരിച്ചറിവിനു പ്രേരിപ്പിക്കുന്നത്. അല്ലെങ്കില്‍ തന്നെ കാലം നമുക്കു കാത്തു വെച്ചിരിക്കുന്നത് എന്താണെന്നു ആര്‍ക്കറിയാം.

അല്ലെങ്കില്‍ കിരണ്‍ വര്‍ഗ്ഗീസെന്ന എന്‍െ്‌റ ജേ്യഷ്ഠനു കാലം എന്തിനു ക്രൂരത നിറഞ്ഞ വേദന നല്‍കുന്നു. ഇദ്ദേഹവും ഞാനും ഇഴപിരിയാത്ത സൗഹൃദത്തിനു തുടക്കമിട്ടത് അനിവാര്യമായ കൂടിച്ചേരലായിരുന്നു. ആ ചരിത്രം പിന്നീടാവാം..പക്ഷേ പിന്നീടുള്ള അദ്ദേഹത്തിന്‍െ്‌റ ജീവിതത്തില്‍ സംഭവിച്ചത് അനിവാര്യതയായി എനിക്കു തോന്നുന്നില്ല.

മൂകാംബിക-കുടജാദ്രി യാത്രയുടെ ഉന്മേഷം ഉള്‍ക്കൊണ്ട ആലസ്യത്തിലായിരുന്നു ഞാന്‍. പതിവു പോലെ ഈ യാത്രയിലും എന്‍െ്‌റ മൊബൈലിനെ ഉറക്കത്തിലാക്കിയിരുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കുന്ന ഒരു വസ്തുവായി മൊബൈല്‍ മാറുന്നത് ഇതു പോലെയുള്ള യാത്രകളിലാണ്. യാത്രയ്ക്കു ശേഷമുള്ള വിശ്രമത്തിലായിരുന്നു ഞാന്‍. ഫോണ്‍ ശബ്ദിച്ചു. പരിചയമി്‌ലാത്ത നമ്പര്‍. എടുത്തപ്പോള്‍ പരിചിതസ്വരം . കിരണേട്ടന്‍......എന്‍െ്‌റ ഉറക്കമെല്ലാം ഞാന്‍ മറന്നു. നാട്ടിലെത്തുന്നതിനു മുര്‍പ് വിളിക്കാറുള്ളതാണ്. എന്തു പറ്റിയെന്ന് ചിന്തിച്ചപ്പോഴേക്കും പറഞ്ഞു '' അനിയാ അമ്മ , എനിക്കൊരു ഗിഫ്റ്റ് തന്നു. ഒരു ചെറിയ ബ്രെയിന്‍ ട്യൂമര്‍..........''

ഒരു നിമിഷം എന്‍െ്‌റ ശ്വാസം നിലച്ചു പോവുന്നതും ശബ്ദിക്കാനാവാതെ തൊണ്ടയടയുന്നതും ഞാനറിഞ്ഞു. ''അനിയാ...അനിയാ....എന്നു കിരണേട്ടന്‍ വിളിക്കുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും എവിടെയാണെന്ന് അറിയാന്‍ കഴിയാത്തവണ്ണം ഞാന്‍ മറ്റേതോ ലോകത്തിലായി. പിന്നീട് വിളിയ്ക്കാമെന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു. കണ്ണുനീര്‍ വാര്‍ത്ത് എത്ര നേരം ഞാനിരുന്നുവെന്ന് അറിയില്ല. തിരിച്ചു വിളിച്ചു, കിരണേട്ടന്‍ കൂളായിരിക്കുന്നു. 'ഓപ്പറേഷന്‍ കഴിഞ്ഞു, മുന്‍പ് വിളിച്ചിരുന്നു ....കിട്ടിയില്ലെന്നു പറഞ്ഞു. പ്രാര്‍ഥിക്കണം'.

അദ്ദേഹം തിരിച്ചു ദുബായിലേക്കു േപായി, ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ ഒരു പാട് ആഗ്രഹങ്ങള്‍ ബാക്കിയാണ് ആ മനസ്സില്‍..ഈ കുറിപ്പില്‍ കിരണ്‍ എന്ന എന്‍െ്‌റ ജ്യേഷ്ഠന്‍െ്‌റ ചിത്രം അപൂര്‍ണ്ണമാണ്. കാരണം അത് പരസ്യമാക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.

പക്ഷേ അദ്ദേഹം ഉപദേശരൂപേണ പറഞ്ഞ വാക്കുകള്‍ മനസ്സിലുണ്ട്. വയ്യാതെയാവുന്ന അവസ്ഥയില്‍ നഷ്ടപ്പെട്ട പ്രണയം ഒരു നീറ്റലായി കൂടെ വരാം. ഒരു ചെമ്പരത്തിപ്പൂവിന്‍െ്‌റ ഓര്‍മ്മ മനസ്സിലിട്ടാണ് അദ്ദേഹം എന്നോടത് പറഞ്ഞതെന്ന്് എനിക്കറിയാം.

 പ്രണയത്തിന് ഞാന്‍ എതിരല്ല എങ്കിലും പ്രണയനഷ്ടം താങ്ങാനുമാവില്ല. മനസ്സ് അസ്വസ്ഥമാകുന്ന വേളയില്‍ അത് മുറിവു തന്നെയായിരിക്കും. അല്ലാതെ ഒരു പ്രണയം ഇനി ജീവിത്തിലുണ്ടാവാതെ പോകട്ടെ............

പ്രണയദു:ഖത്തില്‍ ചിലപ്പോഴെങ്കിലും തളരാറുള്ള എന്‍െ്‌റ സഹമുറിയന്‍ സന്ദീപിനോട് 'താത്വികമായുള്ള' എന്‍െ്‌റ ഉപദേശം പോലെ '' എടാ കാട്ടാക്കട പറഞ്ഞിട്ടുണ്ട്, 'ഭ്രമമാണ് പ്രണയം.... വെറും ഭ്രമം.....വാക്കിന്‍െ്‌റ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം''

Wednesday, September 15, 2010

മലയാളത്തിന് അഭിമാനിക്കാം...... സെല്ലുലോയ്ഡില്‍ വീണ്ടും സുവര്‍ണ്ണപ്രഭ

മികവിന്‍െ‌റ സുവര്‍ണകമലം മലയാളത്തിന് സ്വന്തം. മലയാളസിനിമയില്‍ പ്രതിസന്ധിയെന്ന് നാലുപാടും വിമര്‍ശനമുയരുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കാന്‍ മലയാളിക്ക് പുരസ്‌കാരങ്ങളുടെ പെരുമഴ. അഞ്ച് പുരസ്‌കാരം നേടി കുട്ടിസ്രാങ്ക് 'വലിയ'സ്രാങ്കായി. മികച്ച ചിത്രം, തിരക്കഥ, ഛായാഗ്രഹണം,എഡിറ്റിംഗ്,വസ്ത്രാലങ്കാരം എന്നിവയില്‍ പുലര്‍ത്തിയ മികവാണ് സ്രാങ്കിനെ വലിയവനാക്കിയത്.

റസൂല്‍ പുക്കുട്ടിക്കു കിട്ടിയ ശബ്ദസംവിധാനത്തിനുള്ള പുരസ്‌കാരം ഉചിതമായി. കാരണം ജന്മനാട്ടിലെ സര്‍ക്കാര്‍ നല്‍കിയ അപമാനത്തിന് കാലം നല്‍കിയ തിരിച്ചടിയാണിത്. പശ്ചാത്തല സംഗീതത്തിന് ഇളയരാജക്കും എഡിറ്റിംഗിന് ശ്രീകര്‍പ്രസാദിനും നല്‍കിയ അവാര്‍ഡിനു പുറമേ മികച്ച മലയാളചിത്രമെന്ന ഖ്യാതിയും പഴശ്ശിരാജയ്ക്ക് സ്വന്തം.

ഗീതു മോഹന്‍ദാസിന്‍െ്‌റ കേള്‍ക്കുന്നുണ്ടോയെന്ന ചിത്രത്തിലെ അഭിനയത്തിന് അസ്‌നക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചതും മലയാളത്തിന്‍െ്‌റ പെരുമ ഉയര്‍ത്തി.

മലയാളത്തിന്‍െ്‌റ നേട്ടം ഒറ്റനോട്ടത്തില്‍

1. മികച്ച ചിത്രം - കുട്ടിസ്രാങ്ക്(സുവര്‍ണകമലം)

2. മികച്ച മലയാളചിത്രം- പഴശ്ശിരാജ

3. മികച്ച ശബ്ദലേഖനം- റസൂല്‍ പൂക്കുട്ടി(പഴശ്ശിരാജ)

4. മികച്ച ഛായാഗ്രഹണം- അഞ്ജലി ശുക്ല(കുട്ടിസ്രാങ്ക്)

5. മികച്ച തിരക്കഥ- പി.എഫ്.മാത്യൂസ്, കെ.ഹരികൃഷ്ണന്‍(കുട്ടിസ്രാങ്ക്)

6. മികച്ച കുട്ടികളുടെ ചിത്രം- കേശു(ശിവന്‍)

7. പശ്ചാത്തല സംഗീതം- ഇളയരാജ(പഴശ്ശിരാജ)

8. എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്(പഴശ്ശിരാജ,കമീനേ,കുട്ടിസ്രാങ്ക്)

9. അഭിനയം-പത്മപ്രിയ(്പഴശ്ശിരാജ)

10. മികച്ച നിരൂപകന്‍- സി.എസ്.വെങ്കിടേശ്വരന്‍

11. നോണ്‍ഫീച്ചര്‍ വിഭാഗം മികച്ച ക്യാമറാമാന്‍- ദീപു.എസ്.ഉണ്ണി

12. വസ്ത്രാലങ്കാരം-ജയകുമാര്‍(കുട്ടിസ്രാങ്ക്)

13. കഥേതരവിഭാഗം- ദി പോസ്റ്റുമാന്‍(ബി.മനോഹരന്‍)

രമേശ് സിപ്പി അധ്യക്ഷനായ പതിമൂന്നംഗ ജൂറി മലയാളത്തിന് നല്‍കിയത് പതിമൂന്ന് അവാര്‍ഡുകള്‍. കേരളത്തിലെ പ്രിയങ്കരരായ ഭരണസാരഥ്യമേ കണ്ടില്ലേ നിങ്ങള്‍ അപമാനിച്ചു വിട്ട പാവം ചലചിത്രകാരന്മാര്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഇത് കാലം നിങ്ങള്‍ക്കു തന്ന തിരിച്ചടിയാണ്. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകട്ടെ..............

പ്രണയത്തിന്‍ നിശാഗന്ധികള്‍



നിറവാര്‍ന്ന നിശയില്‍
നനുത്ത നറുനിലാപാലാഴി
പ്രണയമായ് എന്നില്‍ ഉദിച്ചിരുന്നു
അഴകോലുമീ നീലനിശീഥിനിതീരത്തു
ഞാനൊരു അനുരാഗപാഥേയം തേടിയപ്പോള്‍
ഓര്‍മ്മിക്കാനൊരു പിടി നിശാഗന്ധികള്‍ പൂത്തൂ
എനിക്കായ് മാത്രം............

എന്നുമീ സുഗന്ധവും ഭംഗിയും പേറി
ആരണ്യകങ്ങള്‍ പൂക്കുമെന്ന് ഞാന്‍
സ്വപ്‌നം കണ്ടു
കാലത്തിന്‍ പുസ്തകത്തില്‍ അല്‍പമാം ആയുസ്സും
നല്‍കിയാണ് അയച്ചതെന്ന് അപ്പോള്‍
എന്തേ നീ മൊഴിഞ്ഞീല

വിരഹമൊരു കടലായ് തിരയടിച്ചുയര്‍ന്നപ്പോള്‍
തുഴഞ്ഞു ഞാന്‍ ഏകനായ്,
ചുഴികള്‍ തേടി

ഇന്നു ഞാന്‍ അറിയുന്നു തോഴി
കാലം കളവാര്‍ന്നതാണെന്ന്
പ്രണയം പ്രതിസന്ധിയാണെന്നും