ആത്മജ്ഞാനം നേടാന്‍ ബോധി വൃക്ഷത്തിനു പകരം സിസ്റ്റത്തിനു മുന്നില്‍ ധ്യാനിക്കുന്നവന്. അറിവു നേടാന്‍ 'ഗൂഗിള്‍' ദൈവത്തെ കൂട്ടുപിടിച്ചവന്...........
Search This Blog
Friday, July 16, 2010
'ഖസാക്കിലേക്കൊരു യാത്ര'
''ഖസാക്കില്‍ ബസ്്് ചെന്നു നിന്നപ്പോള്‍ ആ സ്ഥലം അപരിചിതമായി രവിക്കു തോന്നിയില്ല''
ഖസാക്കിന്‍െ്‌റ ഇതിഹാസത്തില്‍ വിജയന്‍ ഇതു കുറിച്ചിട്ടത്് വെറുതെയല്ല.
ഒരു സ്വപ്‌നം പോലെയാണ് തസ്രാക്ക്...കണ്ടാലും കണ്ടാലും മതി വരാത്ത ഒരു സ്വപ്‌നം.മൂന്നു വര്‍ഷം മുന്‍പ് ഒരു ശിവരാത്രിനാളിലാണ് ഞാനും ജോണേട്ടനും കൂടി തസ്രാക്കിലെത്തിയത്. ഒ.വി.വിജയനെന്ന സാഹിത്യഭീമന്‍െ്‌റ(സാഹിത്യത്തിലെ ഭീമനായതു കൊണ്ടാണ് ഹ്രസ്വാകാരമായതെന്നാണ് എന്‍െ്‌റ വിനീതമായ വിശ്വാസം.) സ്വന്തം 'ഖസാക്ക്്്'.
ഡിഗ്രി ക്ലാസില്‍ കര്‍ത്താ സാറിന്‍െ്‌റ വിശദമായ മലയാളം ക്ലാസാണ് എന്നെ ഖസാക്കിനോട് കൂടുതല്‍ അടുപ്പിച്ചത്. കൊച്ചുനാളിലെ അറിവില്ലായ്മയിലാണ് ആദ്യമായി ഖസാക്ക് വായിച്ചതെന്നതിനാല്‍ ഇതിഹാസത്തിലേക്ക് എന്നെ ഊളിയിടാന്‍ പഠിപ്പിച്ചതും ആഴങ്ങള്‍ കാണിച്ചുതന്നതും കര്‍ത്താ സാറായിരുന്നു(ഡോ:ഉണ്ണികൃഷ്ണന്‍ കര്‍ത്ത).
ഡിഗ്രിക്കുശേഷം മാധ്യമപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞപ്പോഴും ഖസാക്ക് ഒരു സ്വപ്‌നമായി തുടര്‍ന്നു. എന്‍െ്‌റ ഖസാക്ക് പ്രണയം അറിയാവുന്ന കര്‍ത്താ സാര്‍ ആഴ്ചപ്പതിപ്പുകളില്‍ ഖസാക്ക് ലേഖനങ്ങള്‍ വരുമ്പോള്‍ എന്നെ അതു കാണിച്ചു തന്നു എന്‍െ്‌റ പ്രണയത്തിനു ആക്കം കൂട്ടി.
വാര്‍ത്തകള്‍ തേടിയുള്ള യാത്രകളിലാണ് ക്യാമറാമാന്‍ ജോണേട്ടനും ഇതേ ഭ്രാന്തു കൊണ്ടുനടക്കുന്ന ആളാണെന്നു മനസ്സിലായത്. എന്‍െ്‌റ സഹോദരതുല്യനായി അദ്ദേഹം മാറിയതിനു ഒരു കാരണം ഇതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ പ്രണയത്തുടര്‍ച്ചയായിരുന്നു അഞ്ചു മിനിറ്റു ദൈര്‍ഘ്യമുള്ള 'ഖസാക്കിലേക്കൊരു യാത്ര' എന്ന ഷോര്‍ട്ട് ഫിലിം. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെലിഫിലിമിലേക്കുള്ള യാത്രയുടെ തുടക്കം.!!!!!!
ഖസാക്കിലേക്കു പോകേണ്ടവര്‍ താഴെ കാണുന്ന ലിങ്ക് പിന്തുടരുക.............
http://www.youtube.com/watch?v=RzYYG42Wm4U
Subscribe to:
Post Comments (Atom)

No comments:
Post a Comment