Search This Blog

Wednesday, September 15, 2010

പ്രണയത്തിന്‍ നിശാഗന്ധികള്‍



നിറവാര്‍ന്ന നിശയില്‍
നനുത്ത നറുനിലാപാലാഴി
പ്രണയമായ് എന്നില്‍ ഉദിച്ചിരുന്നു
അഴകോലുമീ നീലനിശീഥിനിതീരത്തു
ഞാനൊരു അനുരാഗപാഥേയം തേടിയപ്പോള്‍
ഓര്‍മ്മിക്കാനൊരു പിടി നിശാഗന്ധികള്‍ പൂത്തൂ
എനിക്കായ് മാത്രം............

എന്നുമീ സുഗന്ധവും ഭംഗിയും പേറി
ആരണ്യകങ്ങള്‍ പൂക്കുമെന്ന് ഞാന്‍
സ്വപ്‌നം കണ്ടു
കാലത്തിന്‍ പുസ്തകത്തില്‍ അല്‍പമാം ആയുസ്സും
നല്‍കിയാണ് അയച്ചതെന്ന് അപ്പോള്‍
എന്തേ നീ മൊഴിഞ്ഞീല

വിരഹമൊരു കടലായ് തിരയടിച്ചുയര്‍ന്നപ്പോള്‍
തുഴഞ്ഞു ഞാന്‍ ഏകനായ്,
ചുഴികള്‍ തേടി

ഇന്നു ഞാന്‍ അറിയുന്നു തോഴി
കാലം കളവാര്‍ന്നതാണെന്ന്
പ്രണയം പ്രതിസന്ധിയാണെന്നും

No comments: