നിര്‍ത്താതെ ഒഴുകുന്ന നദി പോലെ ജീവിതം തിരക്കേറുന്നു. നമ്മുടെ പ്രിയപ്പെട്ടവരെ ഫോണില്‍ വിളിക്കുവാന്‍ പോലും ആവാത്തവിധം.....................
ഇത്തരം തിരക്കുകള്‍ക്കിടയിലും പിടിച്ചു നിര്‍ത്തുന്നത് ചില പ്രതീക്ഷകളും സൗഹൃദങ്ങളുമാണ്. എനിയ്ക്കു തോന്നുന്നത് മനസ്സിനിണങ്ങിയ തൊഴിലിടവും പ്രധാനമാണെന്നാണ്. തിരക്കും ജീവിതസൗകര്യങ്ങളും വര്‍ധിക്കുമ്പോള്‍ ചുറ്റുപാടുമുള്ള സഹജീവികളെക്കുറിച്ച് ഓര്‍ക്കാറുണ്ടോ? ഓര്‍മ്മിക്കാന്‍ കഴിയാറുണ്ടോ?
വാര്‍ത്തകള്‍ നിറഞ്ഞ് പേജുകളില്‍ ഒതുങ്ങാതെ വരുമ്പോള്‍ വിഷമിക്കുന്നത് ന്യൂസ് റൂമിലെ സബ് എഡിറ്റര്‍മാരെന്ന വിഭാഗമാണ്. വാര്‍ത്ത കേറാതെ വന്നാല്‍ കേള്‍ക്കേണ്ട തെറിയും പേജില്‍ തെറ്റു വന്നാല്‍ കേള്‍ക്കേണ്ട തെറിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകില്ല. കേട്ടു കേട്ടു തഴമ്പിച്ചവര്‍ അനവധിയാണ്. കൂട്ടത്തില്‍ ടെന്‍ഷന്‍ വര്‍ധിച്ച് ഉറക്കം നഷ്ടപ്പെട്ടവരും അനവധി. വെറുതെയല്ല മാധ്യമപ്രവര്‍ത്തകന്മാരില്‍ ബഹുഭൂരിപക്ഷവും മദ്യവുമായി കൂട്ടു കൂടുന്നത്. അരുണ്‍ ഷൂരി പറഞ്ഞപോലെ ''അഞ്ചു വര്‍ഷം തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ വികാരങ്ങളെല്ലാം ഇല്ലാതാവും''.
ഞാനത് തിരുത്തും???......നാലു വര്‍ഷം പിന്നിടുന്നു... ഇപ്പോള്‍ തന്നെ വികാരങ്ങള്‍ ഇല്ലാതായിട്ടുണ്ട്. അപ്പോള്‍ അഞ്ചാം വര്‍ഷത്തില്‍ എന്താവും സ്ഥിതി????
വിഷ്വല്‍ മീഡിയയില്‍ നിന്ന് ഒരു പറിച്ചു നടീല്‍ പ്രിന്‍്‌റിലേക്ക്. ക്യത്യമായി ഉറങ്ങിയിരുന്ന 'നല്ല മനുഷ്യന്‍' ആയ ഞാന്‍ ഉറക്കമെന്നു കേട്ടാല്‍ ചിരിയ്ക്കുന്ന അവസ്ഥയിലായി. എന്തൊരു പുരോഗതി..മൂന്നു മണിക്ക് പുസ്തകങ്ങള്‍ വായിച്ച് കിടന്ന്് ഏഴു മണിക്ക് എഴുന്നേറ്റ് വ്യായാമം ചെയ്തിരുന്ന ഞാന്‍ എണീക്കുന്നത് 11 മണിക്കും 12 മണിക്കുമായത് 'വലിയ ഒരു പുരോഗതിയായി കണക്കാക്കാം'!!!!!!!
മാധ്യമപ്രവര്‍ത്തനവും സന്യാസവും ഒരു പോലെയാണ്. തികഞ്ഞ നിസ്സംഗത.ജീവിതത്തോട് വിരക്തി. ഇതൊക്കെയാണെങ്കിലും ഇത് തലയ്ക്കു പിടിച്ചാല്‍ ഒരു തരത്തിലും നമ്മള്‍ ഇതില്‍ നിന്ന് വിട്ടുപോവില്ല. ഒരു ജീവിതശൈലിയായി നമ്മള്‍ ഇതില്‍ അലിയും.
മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്‍െറ ഫോര്‍ത്ത് എസ്‌റ്റേറ്റ് അല്ലേ? സമൂഹത്തെ താങ്ങി നിര്‍ത്തുന്നവര്‍. വാര്‍ത്തയുടെ ലൈംലൈറ്റില്‍ കഴിയുന്നവര്‍. എന്‍െറ ഒരു പെണ്‍സുഹൃത്ത് പറഞ്ഞപ്പോലെ 'മടുത്തു മാഷേ, ജോലിയോട് ജോലി തന്നെ. വിശ്രമം അറിയുന്നേയില്ല'. ഞാന്‍ പെട്ടെന്ന് തത്ത്വജ്ഞാനിയായി, 'ശരിയാണ്, വിവാഹം കഴിയുമ്പോള്‍ ലൈഫ് ബുദ്ധിമുട്ടാകും. വേറെ ഫീല്‍ഡ് നോക്കൂ'. അവള്‍ എന്നെ കൊന്നില്ലെന്നേയുള്ളൂ. ''ആഹാ......അങ്ങനെ ഞാന്‍ ഫീല്‍ഡു വിടാന്‍ പോകുന്നില്ല''. അവളുടെ മറുപടി പെട്ടെന്നായിരുന്നു.!!!!!!,,,,,,ദൈവമേ അവള്‍ ഒരു നിമിഷം മുന്‍പ് പറഞ്ഞതെന്ത്? ഇപ്പോള്‍ പറയുന്നതെന്ത്? ഇതാണ് ആദത്തിന്‍െറ കാലം മുതല്‍ പെണ്ണുപറയുന്നതു കേള്‍ക്കരുതെന്നു പറയുന്നത്. ഇതു പോലെ അഭിപ്രായം മാറി കൊണ്ടിരിയ്ക്കും. പെണ്‍സുഹൃത്തുക്കള്‍ ക്ഷമിക്കുക!!!! അല്ലാത്തവരും ഉണ്ട്??? മുന്‍കൂര്‍ജാമ്യം!!!!!!
ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. പക്ഷേ ഇതു തന്നെയാണ് ഇതിന്‍െറ ത്രില്ലും. നാളെയുടെ വാര്‍ത്ത ഇന്നേ രചിയ്ക്കുന്നവര്‍.......ലോകം കാണുന്നതിനു മുന്‍പേ വാര്‍ത്ത കാണുന്നവര്‍........ജനത്തിനു വിജ്ഞാനം വിളമ്പുന്നവര്‍.....പാചകം പോലെ തന്നെ.....അനുപാതം കൃതൃമല്ലെങ്കില്‍ എപ്പോള്‍ പണി കിട്ടിയെന്നു ചോദിച്ചാല്‍ മതി.......സുരേഷ്‌ഗോപിയുടെ പത്രത്തിലെ ഡയലോഗു കണ്ടാണു ജേര്‍ണലിസ്റ്റാവാന്‍ വരുന്നെതങ്കില്‍ ഒന്നു കൂടി ആലോചിക്കുക. കാരണം അതുപോലെ ഡയലോഗ് അടിച്ചാല്‍ 'മകനെ ജോലി കാണില്ല'.
പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്, ഒരു ജേര്‍ണലിസ്റ്റാവാന്‍ എന്താണ് കോഴ്‌സിന്‍െ്‌റ ആവശ്യം? കോഴ്‌സില്‍ പഠിക്കുന്ന കാര്യങ്ങള്‍ ക്ലാസ്സെടുക്കാനല്ലാതെ ഉപയോഗപ്പെട്ട ചരിത്രം എന്‍െ്‌റ അറിവിലില്ല. മറിച്ച് അഭിപ്രായമുള്ളവര്‍ സദയം ക്ഷമിക്കുക. അനുഭവങ്ങളാണ് ഒരു ജേര്‍ണലിസ്റ്റിനെ സൃഷ്ടിക്കുന്നതെന്നാണ് എന്‍െ്‌റ വിശ്വാസം.
മിക്കപ്പോഴും ക്ലാസില്‍ കയറാതെ കറങ്ങി നടന്നിരുന്ന പലരും നല്ല മാധ്യമപ്രവര്‍ത്തകന്മാരായി മാറിയതും അതു കൊണ്ടു തന്നെ!!!
പരന്ന വായനയാണ് ഏറ്റവും വലിയ ഘടകം .പക്ഷേ പലര്‍ക്കും ദിവസേന പത്രവായന പോലുമില്ലെന്നതാണ് സത്യം.
അക്ഷരങ്ങള്‍ തീജ്വാലകളാണെന്ന് നാം തിരിച്ചറിയുന്നത് ഇങ്ങനെയാണ്. ആ ജ്വാലയെ സ്‌നേഹിച്ചു തുടങ്ങുന്നതും..........
ചില സമയം അമ്മയെ വിളിക്കാന്‍ പോലും കഴിയുന്നില്ല. അതിന്‍െ്‌റ പരാതി വേറെ .കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ പ്രിയപ്പെട്ടവരുടെ വിവരം അന്വേഷിക്കേണ്ടതാണ്. പ്രത്യേകിച്ച് അവര്‍ അത് കൃതൃമായി നിര്‍വ്വഹിക്കുന്നതുകൊണ്ട്........
വലിയ ഒരു കൂട്ടുകുടുംബം പോലെയാണ് സമൂഹം
നിങ്ങളുടെ സ്നേഹമന്ത്രത്തിനു മുന്നില്‍ നിസ്സഹായനാവുമ്പോഴും, പറയാനാവുന്നത് ഇത്രമാത്രം....................................................
''സ്‌നേഹത്തിന്‍െറ അക്ഷരം എന്നില്‍ ചൊരിഞ്ഞവരേ.......വിട്ടുപോവില്ല ഞാന്‍.....മരണം എന്നെ കീഴടക്കുമ്പോഴൂം!!!!!!!!!
No comments:
Post a Comment