ആത്മജ്ഞാനം നേടാന്‍ ബോധി വൃക്ഷത്തിനു പകരം സിസ്റ്റത്തിനു മുന്നില്‍ ധ്യാനിക്കുന്നവന്. അറിവു നേടാന്‍ 'ഗൂഗിള്‍' ദൈവത്തെ കൂട്ടുപിടിച്ചവന്...........
Search This Blog
Saturday, January 8, 2011
ഓര്‍മകളും ഞാനും മത്സരത്തിലാണ്...........
ഒരു മഴ വന്നുപോയി. ഡിസംബറില്‍ പതിവില്ലാതെ കുലംകുത്തി പെയ്യുന്ന മഴ. മഞ്ഞുവീഴുന്ന തണുപ്പിലും ഹൃദയം അസ്വസഥതയോടെ മിടിക്കുന്നു. പുതുമണ്ണിന്‍െ്‌റ ഗന്ധം. കിടക്കയുടെ ചൂടില്‍ മടിപിടിച്ചിരുന്ന് ജനാലകള്‍ തുറന്നിട്ട് ആ മണം ആസ്വദിക്കാന്‍ എനിക്കിഷ്ടമാണ്.ചിലപ്പോഴൊക്കെ ഭൂമിയുടെ തണുപ്പിലും..... ഇന്നലെകളില്‍ എന്നോ എന്നില്‍ വന്നുചേര്‍ന്ന ഒരു സ്്‌നേഹസ്പര്‍ശം എന്നു വിശ്വസിക്കാനി്ഷ്്ടപ്പെടുന്ന പനിനീര്‍ദളം. ഇനി ഒരുപക്ഷേ ആ സൗഹൃദത്തിന്‍െ്‌റ നല്ലനാളുകള്‍ തിരിച്ചുവരില്ലായിരിക്കാം. എങ്കിലും ആ ഓര്‍മകള്‍ എന്നും എന്നിലുണ്ടാകും.
എന്തിനാണ് അവള്‍ എനിക്ക് അങ്ങനെ മെസേജ് ചെയ്തത്. ആ ഒരു നിമിഷം ഞാന്‍ നിര്‍മിച്ചുകൂട്ടിയ സൗഹൃദത്തിന്‍െ്‌റ കൊട്ടാരം എന്‍െ്‌റയുള്ളില്‍ തകര്‍ന്നു വീഴുന്നത് ഞാനറിഞ്ഞു. ഞാന്‍ എന്നെതന്നെ മറന്ന നിമിഷമായിരുന്നു അത്. നാളുകള്‍ക്കുശേഷം ദേഷ്യത്തോടെ എന്‍െ്‌റ ദേഹം വിറയ്ക്കാന്‍ തുടങ്ങുന്നതും ഞാനറിഞ്ഞു. ഫോണെടുത്തു വിളിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും ചിന്തയുടെ ഒരു കണം എന്നിലേക്കു തിരിച്ചെത്തിയിരുന്നു. ലോകത്തു ഇന്നു വരെ കേള്‍ക്കാത്ത ചീത്ത ഞാന്‍ പറഞ്ഞുപോയേനെ. അങ്ങനെ ചെയ്തിരുന്നെങ്കില്‍???.........
അവള്‍ എന്നെക്കുറിച്ച് എന്താണ് കരുതിയിരുന്നത്? ഒരു സ്ത്രീലമ്പടനായോ? അതോ അവളുടെ പിറകെ നടക്കുന്ന തേര്‍ഡ്‌റേറ്റ് കാമുകന്‍െ്‌റ റോളിലോ? ഇതിലേതായാലും ഈ വേഷങ്ങള്‍ ഒന്നുംതന്നെ എനിക്കുചേരില്ലെന്ന് അഹങ്കാരത്തോടെ പറയാനുള്ള കരുത്ത് എനിക്കുണ്ട്. ദിവസങ്ങള്‍ക്കുശേഷം ഇതിനു മറുപടി പറയണമെന്നു ഞാന്‍ കരുതിയതാണ്. പക്ഷേ ഇപ്പോള്‍ ഉള്ളിലെവിടെയോ ആ ദേഷ്യത്തിനു ഒരു വേദനയുണ്ട്. അതെന്നെ നിയന്ത്രിക്കാനാവാത്തവിധം വീണ്ടും ആളിക്കത്തിക്കുമെന്നുള്ള ഭയം വല്ലാതെ അലട്ടുന്നു.
കഴിഞ്ഞ ഞായറാഴ്ച എന്നെ അവള്‍ വിളിച്ചു. 'എനിക്ക് അഹങ്കാരമാണെന്നു പറയാന്‍'!!!. വാക്കുകള്‍ സംഗ്രഹിച്ചാല്‍ പറഞ്ഞത് ഇതാണ്, മനുഷ്യന്‍ യാത്ര ചെയ്തതു കൊണ്ടോ, കുറേ വായിച്ചതുകൊണ്ടോ വലിയ ആളാവില്ല!! ഹൃദയവിശാലത വേണം, അത് അവള്‍ക്കുണ്ട്!!!
ശരിയാവാം. നമ്മള്‍ സ്വന്തം ചിന്തകള്‍ ശരിയെന്നു വിശ്വസിക്കുന്നവരാണല്ലോ? പക്ഷേ ഇന്നു വരെ ഞാന്‍ സൗഹൃദങ്ങളെ വേറെ രീതിയില്‍ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നു എന്തേ അവള്‍ മനസ്സിലാക്കാതെ പോയത്. അവള്‍ സ്ഥിരമായി പരിചയിച്ചിട്ടുള്ള ആണ്‍സുഹൃത്തുക്കളില്‍ ഒരാളായി മാത്രമാവാം എന്നെ പരിഗണിച്ചിട്ടുണ്ടാവുക. എന്നെ പൂര്‍ണമായി മനസ്സിലാക്കിയ ഒരാളെന്ന നിലയില്‍ അവളോടു സംസാരിച്ചിരുന്നതാവാം എന്‍െ്‌റ തെറ്റ്. അതുകൊണ്ട് തന്നെ എല്ലാം ഞാന്‍ തുറന്നുപറഞ്ഞിരുന്നു. അല്ലെങ്കില്‍ തന്നെ നമ്മളോട് അടുപ്പുമുള്ളവരോടു എല്ലാം തുറന്നുപറയണം. കുറച്ചുപേര്‍ക്കെങ്കിലും നമ്മളുടെ ജീവിതത്തോട് അതിലൂടെ അടുത്തുനില്‍ക്കാനാവും. ആ സൗഹൃദങ്ങള്‍ എതവസ്ഥയിലും കൂട്ടിനുണ്ടാവും എന്നത് ഹൃദയത്തില്‍ തൊട്ടു പറയാനാവും.
ഒരിക്കലും രണ്ടുമുഖമായി ജീവിക്കാനാവില്ലല്ലോ? എങ്കിലും വിശ്വസിച്ചിരുന്ന സമവാക്യങ്ങള്‍ എപ്പോഴെങ്കിലും തെറ്റുമ്പോള്‍ ഒരു വേദന. പക്ഷേ സമാധാനമുണ്ട്. ഇൗ വേദന ഞാന്‍ അനുഭവിച്ചാല്‍ മതിയല്ലോ.
ഇവിടെ തനിച്ചുനില്‍ക്കുമ്പോള്‍ ഇങ്ങനെ കുറെ ഓര്‍മ്മകള്‍ എന്നെ പിന്തുടരും. ഞാനും ഓര്‍മ്മകളും അല്ലെങ്കില്‍തന്നെ എന്നും മത്സരത്തിലാണ്. ഞാന്‍ പതുക്കെ നടക്കട്ടെ..................
Subscribe to:
Post Comments (Atom)

No comments:
Post a Comment