പ്രണയം ഇപ്പോള്‍ എന്നെ വികാരം കൊള്ളിക്കാറില്ല. എന്‍െ്‌റ വികാരങ്ങള്‍ എവിടെയോ അസ്തമിച്ചുവെന്ന് ചിലപ്പോള്‍ തോന്നിപോകും. അനുഭവങ്ങളാണ് നമ്മെ തിരിച്ചറിവിനു പ്രേരിപ്പിക്കുന്നത്. അല്ലെങ്കില്‍ തന്നെ കാലം നമുക്കു കാത്തു വെച്ചിരിക്കുന്നത് എന്താണെന്നു ആര്‍ക്കറിയാം.
അല്ലെങ്കില്‍ കിരണ്‍ വര്‍ഗ്ഗീസെന്ന എന്‍െ്‌റ ജേ്യഷ്ഠനു കാലം എന്തിനു ക്രൂരത നിറഞ്ഞ വേദന നല്‍കുന്നു. ഇദ്ദേഹവും ഞാനും ഇഴപിരിയാത്ത സൗഹൃദത്തിനു തുടക്കമിട്ടത് അനിവാര്യമായ കൂടിച്ചേരലായിരുന്നു. ആ ചരിത്രം പിന്നീടാവാം..പക്ഷേ പിന്നീടുള്ള അദ്ദേഹത്തിന്‍െ്‌റ ജീവിതത്തില്‍ സംഭവിച്ചത് അനിവാര്യതയായി എനിക്കു തോന്നുന്നില്ല.
മൂകാംബിക-കുടജാദ്രി യാത്രയുടെ ഉന്മേഷം ഉള്‍ക്കൊണ്ട ആലസ്യത്തിലായിരുന്നു ഞാന്‍. പതിവു പോലെ ഈ യാത്രയിലും എന്‍െ്‌റ മൊബൈലിനെ ഉറക്കത്തിലാക്കിയിരുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കുന്ന ഒരു വസ്തുവായി മൊബൈല്‍ മാറുന്നത് ഇതു പോലെയുള്ള യാത്രകളിലാണ്. യാത്രയ്ക്കു ശേഷമുള്ള വിശ്രമത്തിലായിരുന്നു ഞാന്‍. ഫോണ്‍ ശബ്ദിച്ചു. പരിചയമി്‌ലാത്ത നമ്പര്‍. എടുത്തപ്പോള്‍ പരിചിതസ്വരം . കിരണേട്ടന്‍......എന്‍െ്‌റ ഉറക്കമെല്ലാം ഞാന്‍ മറന്നു. നാട്ടിലെത്തുന്നതിനു മുര്‍പ് വിളിക്കാറുള്ളതാണ്. എന്തു പറ്റിയെന്ന് ചിന്തിച്ചപ്പോഴേക്കും പറഞ്ഞു '' അനിയാ അമ്മ , എനിക്കൊരു ഗിഫ്റ്റ് തന്നു. ഒരു ചെറിയ ബ്രെയിന്‍ ട്യൂമര്‍..........''
ഒരു നിമിഷം എന്‍െ്‌റ ശ്വാസം നിലച്ചു പോവുന്നതും ശബ്ദിക്കാനാവാതെ തൊണ്ടയടയുന്നതും ഞാനറിഞ്ഞു. ''അനിയാ...അനിയാ....എന്നു കിരണേട്ടന്‍ വിളിക്കുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും എവിടെയാണെന്ന് അറിയാന്‍ കഴിയാത്തവണ്ണം ഞാന്‍ മറ്റേതോ ലോകത്തിലായി. പിന്നീട് വിളിയ്ക്കാമെന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു. കണ്ണുനീര്‍ വാര്‍ത്ത് എത്ര നേരം ഞാനിരുന്നുവെന്ന് അറിയില്ല. തിരിച്ചു വിളിച്ചു, കിരണേട്ടന്‍ കൂളായിരിക്കുന്നു. 'ഓപ്പറേഷന്‍ കഴിഞ്ഞു, മുന്‍പ് വിളിച്ചിരുന്നു ....കിട്ടിയില്ലെന്നു പറഞ്ഞു. പ്രാര്‍ഥിക്കണം'.
അദ്ദേഹം തിരിച്ചു ദുബായിലേക്കു േപായി, ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ ഒരു പാട് ആഗ്രഹങ്ങള്‍ ബാക്കിയാണ് ആ മനസ്സില്‍..ഈ കുറിപ്പില്‍ കിരണ്‍ എന്ന എന്‍െ്‌റ ജ്യേഷ്ഠന്‍െ്‌റ ചിത്രം അപൂര്‍ണ്ണമാണ്. കാരണം അത് പരസ്യമാക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
പക്ഷേ അദ്ദേഹം ഉപദേശരൂപേണ പറഞ്ഞ വാക്കുകള്‍ മനസ്സിലുണ്ട്. വയ്യാതെയാവുന്ന അവസ്ഥയില്‍ നഷ്ടപ്പെട്ട പ്രണയം ഒരു നീറ്റലായി കൂടെ വരാം. ഒരു ചെമ്പരത്തിപ്പൂവിന്‍െ്‌റ ഓര്‍മ്മ മനസ്സിലിട്ടാണ് അദ്ദേഹം എന്നോടത് പറഞ്ഞതെന്ന്് എനിക്കറിയാം.
പ്രണയത്തിന് ഞാന്‍ എതിരല്ല എങ്കിലും പ്രണയനഷ്ടം താങ്ങാനുമാവില്ല. മനസ്സ് അസ്വസ്ഥമാകുന്ന വേളയില്‍ അത് മുറിവു തന്നെയായിരിക്കും. അല്ലാതെ ഒരു പ്രണയം ഇനി ജീവിത്തിലുണ്ടാവാതെ പോകട്ടെ............
പ്രണയദു:ഖത്തില്‍ ചിലപ്പോഴെങ്കിലും തളരാറുള്ള എന്‍െ്‌റ സഹമുറിയന്‍ സന്ദീപിനോട് 'താത്വികമായുള്ള' എന്‍െ്‌റ ഉപദേശം പോലെ '' എടാ കാട്ടാക്കട പറഞ്ഞിട്ടുണ്ട്, 'ഭ്രമമാണ് പ്രണയം.... വെറും ഭ്രമം.....വാക്കിന്‍െ്‌റ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം''

No comments:
Post a Comment