ആത്മജ്ഞാനം നേടാന്‍ ബോധി വൃക്ഷത്തിനു പകരം സിസ്റ്റത്തിനു മുന്നില്‍ ധ്യാനിക്കുന്നവന്. അറിവു നേടാന്‍ 'ഗൂഗിള്‍' ദൈവത്തെ കൂട്ടുപിടിച്ചവന്...........
Search This Blog
Friday, September 24, 2010
നാടുകടത്തലിന്‍െ്‌റ നൂറാം വാര്‍ഷികം: സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിന്‍െ്‌റയും
1878. പഴയ തിരുവിതാംകൂര്‍ രാജ്യം. മെയ് 25ന്്്്്്്് (1053 ഇടവം 16) നെയ്യാറ്റിന്‍കരയില്‍ നരസിംഹന്‍പോറ്റിക്കും ചക്കിയമ്മയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. പില്‍ക്കാലത്ത് മലയാളപത്രപ്രവര്‍ത്തനത്തിന് മാതൃകയായ മഹാവ്യക്തിത്വത്തിന്‍െ്‌റ പിറവി കൂടിയായിരുന്നു അത്. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അസാധാരണനിരീക്ഷണപാടവമുള്ള കുട്ടി. കോളേജ് പഠനകാലത്തു തന്നെ പത്രങ്ങളില്‍ എഴുതി തുടങ്ങി. തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചു വന്ന 'വഞ്ചി ഭൂപഞ്ചിക'യുടെ രണ്ട് പത്രാധിപന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. 1899 സെപ്റ്റംബര്‍ 14 ന് രാമകൃഷ്ണപിള്ള പത്രാധിപരായി 'കേരളദര്‍പ്പണം' എന്ന പത്രം പ്രസിദ്ധീകരണം ആരംഭിച്ചു.
മലയാളത്തിലെ ആദ്യത്തെ പുസ്തകനിരൂപണപംക്തി ആരംഭിച്ചത് കേരളദര്‍പ്പണത്തിലായിരുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, എ.ആര്‍.രാജരാജവര്‍മ്മ, ഉള്ളൂര്‍, കെ.സി.കേശവപിള്ള, മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ തുടങ്ങിയ പ്രശസ്തര്‍ കേരളദര്‍പ്പണത്തിലെ എഴുത്തുകാരായിരുന്നു. ഇതേസമയം 'ഉപാദ്ധ്യായന്‍' എന്ന മാസികയുടെ പത്രാധിപസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
അക്കാലത്ത് പകല്‍ കോളജ് പഠനവും രാത്രി പത്രമോഫീസിലെ ജോലികളും നിര്‍വ്വഹിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കല്‍ മുതല്‍ അച്ചു നിരത്തല്‍ വരെ ചെയ്തിരുന്നത് പത്രാധിപര്‍ തന്നെ. സമൂഹത്തിലെ അഴിതിക്കെതിരേ അദ്ദേഹത്തിന്‍െ്‌റ തുറന്നെഴുത്ത് പല പ്രമുഖരുടെയും വിദ്വേഷത്തിന് കാരണമായി. പത്രമുടമയുടെ സ്വാതന്ത്ര്യനിഷേധം കേരളദര്‍പ്പണം വിടാന്‍ കാരണമായി.
പിന്നീട് 'മലയാളി' എന്ന പത്രത്തില്‍ പത്രാധിപരായി. 'കേളന്‍' എന്ന തൂലികാനാമത്തില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ മൂലം വീണ്ടും ഭരണകര്‍ത്താക്കളുടെ കണ്ണിലെ കരടായി.
1906 ജനുവരി 17-ന് വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ ഉടമസ്ഥതയിലുള്ള 'സ്വദേശാഭിമാനി' പത്രത്തിന്‍െ്‌റ പത്രാധിപരായി സ്ഥാനമേറ്റു. ഭീഷണികള്‍ക്കു വഴങ്ങാതെ തുറന്നെഴുതാനുള്ള സ്വാതന്ത്ര്യം രാമകൃഷ്ണപിള്ളക്ക്, വക്കം നല്‍കി.
1910 സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്തെ 'സ്വദേശാഭിമാനി' പ്രസ് പോലിസ് കൈയേറി. രാമകൃഷ്ണപിള്ളയുടെ വീടും പ്രസും പോലീസ് മുദ്ര വെച്ചു. രാമകൃഷ്ണപിള്ളയെ പിടിച്ചുകൊണ്ടു പോയി തിരുവിതാംകൂര്‍ അതിര്‍ത്തിയില്‍ നാടു കടത്തി. തിരുവിതാംകൂര്‍ ദിവാന്‍െ്‌റ അഴിമതിയും സദാചാരപ്രവൃത്തിയും തുറന്നെഴുതിയതിനായിരുന്നു ആ നാടുകടത്തല്‍.
അങ്ങനെ സ്വദേശാഭിമാനിയും രാമകൃഷ്ണപിള്ളയും ചരിത്രത്തിന്‍െ്‌റ ഭാഗമായി.സത്യസന്ധപത്രവ്രര്‍ത്തകര്‍ക്കു ഇന്നും പ്രചോദനമാണ് ഈ കഥകള്‍. മലയാളമാധ്യമലോകം ഓര്‍
ക്കുന്നു ആദരപൂര്‍വ്വം...............................................
Subscribe to:
Post Comments (Atom)

No comments:
Post a Comment